ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ പീഡനപരാതി നൽകിയ വിദ്യാർഥിനിയെ അറസ്റ്റ്‌ ചെയ്യാൻ നീക്കം

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ പീഡനപരാതി നൽകിയ വിദ്യാർഥിനിയെ അറസ്റ്റ്‌ ചെയ്യാൻ പൊലീസിന്റെ നീക്കം. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ പീഡനപരാതി നൽകിയ വിദ്യാർഥിനിയെ അറസ്റ്റ്‌ ചെയ്യാൻ പൊലീസിന്റെ നീക്കംചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം പൊലീസ്‌ ചുമത്തിയിരുന്നില്ല.

എന്നാൽ ചിന്മയാനന്ദ്‌ നൽകിയ പരാതിയിൽ വിദ്യാർഥിനിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കാനാണ്‌ ശ്രമിക്കുന്നത്‌. പണം ആവശ്യപ്പെട്ട്‌ ഭീഷണിപ്പെടുത്തിയെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നുമുള്ള കുറ്റങ്ങളാണ്‌ ചുമത്തുന്നത്‌.

വിദ്യാർഥിനിയെ സഹായിച്ച സുഹൃത്തിനെയും രണ്ടു ബന്ധുക്കളെയും അറസ്റ്റ്‌ ചെയ്‌തു. ഇവർ റിമാൻഡിലാണ്‌. ചിന്മായാനന്ദ്‌ നേതൃത്വം നൽകുന്ന സംഘടന നടത്തുന്ന ഉത്തർപ്രദേശിലെ കോളേജിലാണ്‌ നിയമവിദ്യാർഥിനി പഠിച്ചിരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here