നെഞ്ചിലെ നേരുമായി പ്രസ്ഥാനത്തെ നയിച്ച സഖാവാണ് അഴീക്കോടൻ; മുഖ്യമന്ത്രി

കമ്യൂണിസ്റ്റിന്റെ ജീവിതം എത്ര വലിയ സഹനങ്ങളുടെയും ത്യാഗങ്ങളുടെയും നൈരന്തര്യമാണ് എന്ന് നമ്മെ പഠിപ്പിക്കുന്നതാണ് ധീര രക്തസാക്ഷി സഖാവ് അഴീക്കോടന്റെ സ്മരണ. എതിരാളികളിൽ നിന്ന് ആക്രമണത്തിന്റെ തുടർച്ചകളുണ്ടാകുമ്പോൾ തല ഉയർത്തി നിന്ന് നെഞ്ചിലെ നേരുമായി പ്രസ്ഥാനത്തെ നയിച്ച സഖാവാണ് അഴീക്കോടൻ. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് തൊഴിലാളി പ്രസ്ഥാനത്തിലൂടെ പാർട്ടി നേതൃനിരയിലേക്ക് ഉയർന്നുവന്ന സഖാവ് കൊല ചെയ്യപ്പെട്ട ദിനമാണ് ഇന്ന്. നിരവധി തവണ കൊടിയ മർദ്ദനങ്ങളും ജയിൽവാസവും അനുഭവിച്ച അദ്ദേഹത്തെ അതിലൂടെയൊന്നും തളർത്താൻ അധികാരി വർഗ്ഗത്തിനായില്ല. കൂടുതൽ ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു സഖാവ് അഴീക്കോടൻ.

ജനാധിപത്യവിരുദ്ധമായ ആർ എസ് എസ് അജണ്ട വ്യത്യസ്ത രൂപങ്ങളിൽ ജനജീവിതത്തെ ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും തകർത്തുകൊണ്ടാണ് അധികാരവും മുഷ്കും പ്രയോഗിച്ച് സംഘ പരിവാർ മുന്നോട്ടുപോകുന്നത്. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള ത്രാണിയില്ല – ആ പാർട്ടി നിലപാടില്ലാത്ത ആൾക്കൂട്ടമായി നാശത്തിലേക്ക് പതിക്കുകയാണ്. ബദൽ രാഷ്ടീയത്തിന്റെ പതാക ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണ്.

കേരളം മാതൃകയാകുന്നത് ബദൽ രാഷ്ട്രീയത്തിന്റെ വഴിയിലൂടെയാണ്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകൾ മുന്നിലുള്ള ഈ സമയത്ത് വികസനത്തിലൂന്നിയ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ കരങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാണ് സ. അഴീക്കോടൻ രാഘവന്റെ സ്മരണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News