അഴീക്കോടന്‍ രാഘവൻ കൊല ചെയ്യപ്പെട്ടിട്ട് 47 വർഷം. CPIM ന്റെ ഉന്നത നേതാവും പ്രതിപക്ഷ ഏകോപനസമിതി സംസ്ഥാന കണ്‍വീനറുമായ അദ്ദേഹം 1972 സെപ്തംബർ 23ന് തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റിൽ ബസ്സിറങ്ങി ചെട്ടിയങ്ങാടിയിലെ പ്രീമിയർ ലോഡ്ജിലുള്ള താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന നേതാവ് ആയിരുന്നു അഴിക്കോടൻ.

കെ കരുണാകരന്റെയും വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും കോടാലിക്കൈ ആയ ഇടതുപക്ഷ തീവ്രവാദികളാണ് സഖാവിന്റെ ജീവന്‍ കവര്‍ന്നെടുത്തത്. അഴിക്കോടൻ ദിനാചാരണത്തിന്റെ ഭാഗമായി CPIM തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.

രാവിലെ തൃശൂർ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ CPIM ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് പതാക ഉയർത്തി. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും.