ചൊവ്വാഴ്ച്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ‍വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകൾക്കു മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച്ച നാലു ജില്ലകൾക്കും ബുധനാഴ്ച്ച എട്ടു ജില്ലകൾക്കും വ്യാഴാഴ്ച ഒമ്പതു ജില്ലകൾക്കുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പുള്ളത്. ആന്ധ്രാ തീരത്തിനടുത്ത് കടലിൽ രൂപപ്പെട്ടിരിക്കുന്ന അന്തരീക്ഷച്ചുഴിയാണ് മഴയ്ക്കു കാരണം. അതേസമയം, ഗുജറാത്തിനു സമീപം രൂപംകൊണ്ടിരിക്കുന്ന ന്യൂനമർദം കൊടുങ്കാറ്റായി മാറുമെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ ഒമാൻ തീരത്തേക്കു നീങ്ങും. ഇതു കേരളത്തെ സ്വാധീനിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകുന്നതിന് തടസ്സമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകള്‍ക്കും, ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകള്‍ക്കും വ്യാഴാഴ്ച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here