സ്വയംഭോഗ രംഗം; സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ കാരണമതാണ്; തുറന്നു പറഞ്ഞ് ഷെയിന്‍ നിഗം

2014ല്‍ രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് സിനിമയില്‍ നിന്ന് പിന്‍മാറിയതിന്റെ കാരണം വ്യക്തമാക്കി ഷെയിന്‍ നിഗം.

ഷെയിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ:

”ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്ക് അന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുമ്പ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.

സൗബിനാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചയ്ക്കും ഉമ്മച്ചിക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടാണ് ഞാന്‍ അന്ന് സിനിമയില്‍ നിന്ന് പിന്‍മാറിയത്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News