ട്രാന്‍സ്ഗ്രിഡ്: ദുരാരോപണം പദ്ധതിയെ തകര്‍ക്കാന്‍

ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായ പ്രതിപക്ഷനേതാവിന്റെ ആരോപണം ദുരൂഹം. കെഎസ്ഇബി മറുപടി പറഞ്ഞിട്ടും ആരോപണം ആവര്‍ത്തിക്കുന്നത് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ പദ്ധതി തകര്‍ക്കാനാണ്. പദ്ധതിയുടെ ടെന്‍ഡറുമായി ബന്ധപ്പെട്ടാണ് പ്രധാന ആരോപണം.

വൈദ്യുതി ബോര്‍ഡിലെ പ്രസരണ നിര്‍മാണങ്ങള്‍ അപൂര്‍വമായിമാത്രമേ പത്ത് ശതമാനത്തില്‍ താഴെ നിരക്കില്‍ ടെന്‍ഡറാകാറുള്ളൂ.

ലൈന്‍ നിര്‍മാണ ജോലികള്‍ക്ക് കൂലി ശരാശരി 450500 രൂപയാകുമെങ്കിലും വൈദഗ്ധ്യം ആവശ്യമുള്ള പണിയായതിനാല്‍ അതിന്റെ ഇരട്ടിയില്‍ കൂടുതല്‍ കൂലി കൊടുക്കേണ്ടിവരും.

ഇതാണ് ലേബര്‍ ടെന്‍ഡര്‍ നിരക്ക് വലിയ തോതില്‍ കൂടാന്‍ കാരണം. പ്രസരണലൈന്‍ നിര്‍മാണത്തിന് സാധനങ്ങളും തൊഴില്‍കൂലിയും ചേര്‍ത്ത് ശരാശരി 60 ശതമാനത്തിലേറെ ഉയര്‍ന്ന നിരക്കാണ് മുമ്പും ക്വാട്ട് ചെയ്യാറ്.

കിഫ്ബി, വൈദ്യുതി വകുപ്പ്, കെഎസ്ഇബി എന്നിവര്‍ ചേര്‍ന്ന് വച്ച ത്രികക്ഷികരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഇബിക്ക്.വായ്പയായാണ് തുക ലഭ്യമാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here