
പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതി കേസില്‍ വിജിലന്‍സിന് നിര്‍ണായക തെളിവ് ലഭിച്ചു. നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രോജക്ടിന്റെ മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ പേഴ്സണല്‍ ലാപ്ടോപ്പാണ് ലഭിച്ചത്.
പണമിടപാട് ഉള്‍പ്പെടെ രേഖപ്പെടുത്തിയ ലാപ്ടോപ്പ് പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവാകും. കൂടുതല്‍ പരിശോധനയ്ക്കായി ഹാര്‍ഡ് ഡിസ്‌ക് സി ഡാക്കിന് കൈമാറി.
കേസില്‍ ഒന്നാംപ്രതിയായ സുമിത് ഗോയല്‍ റിമാന്‍ഡിലാണ്. ആര്‍ഡിഎസ് പ്രോജക്ടിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും ലാപ്ടോപ്പില്‍ രേഖപ്പെടുത്തിയതായി സുമിത് ഗോയല്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
പണമിടപാട്, ഉന്നതരുടെ പേരുവിവരങ്ങള്‍, കരാറുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ തുടങ്ങിയവയും ലാപ്ടോപ്പില്‍നിന്ന് ലഭിക്കുമെന്ന നിഗമനത്തിലാണ് വിജിലന്‍സ്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയശേഷമാണ് ഹാര്‍ഡ് ഡിസ്‌ക് സി ഡാക്കിന് പരിശോധനയ്ക്ക് നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here