ചിഹ്നമില്ലാത്തത്‌ തിരിച്ചടിയാകുമെന്ന്‌ സജി മഞ്ഞക്കടമ്പൻ; ഭിന്നത തുറന്നുപറഞ്ഞ്‌ വീണ്ടും നേതാക്കൾ

പാലാ ഉപതെരഞ്ഞെടുപ്പ്‌ ദിവസവും അഭിപ്രായ ഭിന്നത തുറന്നുപറഞ്ഞ്‌ കേരള കോൺഗ്രസ്‌ നേതാക്കൾ. യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ രണ്ടില ചിഹ്നം കിട്ടാത്തത്‌ തിരിച്ചടിയാകുമെന്ന്‌ സജി മഞ്ഞക്കടമ്പൻ പ്രതികരിച്ചു. രണ്ടില ചിഹ്നം എടുക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ്‌ ജോസ്‌ വിഭാഗം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി ജെ ജോസഫിനെ ചെയർമാനാക്കാതിരിക്കാൻ ജോസ്‌ തന്ത്രങ്ങൾ മെനഞ്ഞുവെന്നും സജി മഞ്ഞക്കടമ്പൻ പറഞ്ഞു.

നേരത്തെ യുഡിഎഫ്‌ സ്ഥാനാർഥി ജയിക്കുമെന്ന്‌ ഉറപ്പില്ലെന്ന അഭിപ്രായവുമായി കേരള കോൺഗ്രസ്‌ നേതാവ്‌ ജോയി എബ്രഹാം രംഗത്തെത്തിയിരുന്നു. കെ എം മാണി തന്ത്രശാലിയായിരുന്നുവെന്നും എന്നാൽ ഇന്നുള്ളത്‌ കുതന്ത്രശാലികളാണെന്നുമായിരുന്നു ജോയി എബ്രഹാം പ്രതികരിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here