വ്യക്തികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ നാറ്റ്ഗ്രിഡ് ജനുവരി മുതല്‍

വ്യക്തികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും വിവരങ്ങള്‍ കെമാറി അന്വേഷണം ഏകോപിപ്പിക്കുന്നതിനും നാഷനല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) അടുത്ത ജനുവരിയോടെ . മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു രാജ്യവ്യാപകമായ ഇത്തരമൊരു നിരീക്ഷണ സംവിധാനം ആരംഭിക്കാന്‍ തീരുമാനിച്ചത്.

പാക്കിസ്ഥാനില്‍ നിന്നെത്തിയ ലഷ്‌കര്‍ ഭീകരര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കിയ യുഎസ് ഭീകരര്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി, ആക്രമണത്തിനു മുന്നോടിയായി പലതവണ മുംബൈ സന്ദര്‍ശിച്ചതും ആക്രമണലക്ഷ്യങ്ങളുടെ ഫോട്ടോയും വിഡിയോയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ശേഖരിച്ചതും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതെ പോയത് രാജ്യത്തിനു നാണക്കേടായെന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് 2010ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കു തുടക്കമിട്ടത്.

വ്യക്തികളുടെ ട്രെയിന്‍ വിമാന യാത്ര, ആദായനികുതി, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, വീസ, ഇമിഗ്രേഷന്‍ രേഖകള്‍ തുടങ്ങി 21 വിഭാഗങ്ങളിലെ വിവരങ്ങള്‍ നാറ്റ്ഗ്രിഡില്‍ ലഭ്യമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News