കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കരാറുകാരനായ ജോസഫിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി.

കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണന്‍ നായര്‍, മുന്‍പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ലീഗ് നേതവ് ടി വി അബ്ദുള്‍ സലീം എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത്. ഇവരിപ്പോള്‍ വഞ്ചനാക്കുറ്റത്തിന് റിമാന്‍ഡിലാണ്.