അക്രോബാറ്റിക് സേവുമായി ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍; കാണാം, ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച സേവിന്റെ വീഡിയോ

ഗോള്‍മുഖം വിട്ടിറങ്ങുന്ന കൊളംബിയന്‍ ഗോളി റെനെ ഹിഗ്വിറ്റയെ ഫുട്‌ബോള്‍ ആരാധകര്‍ മറക്കാനിടയില്ല.

മൈതാന മധ്യം വരെ കയറിക്കളിച്ച് സഹകളിക്കാര്‍ക്ക് പന്ത് പാസ് ചെയ്തശേഷം തിരികെ തന്റെ പൊസിഷനിലേക്ക് മടങ്ങുന്ന ഹിഗ്വിറ്റ. ക്രോസ്ബാറിന് കീഴില്‍ അതിശയിപ്പിക്കുന്ന സേവുകളും സ്‌കോര്‍പ്പിയന്‍ കിക്കുകളുമായി കളം നിറഞ്ഞുകളിച്ച ഹിഗ്വിറ്റയുടെ ഈജിപ്ഷ്യന്‍ പിന്‍ഗാമിയായി ഇതാ മഹ്മൂദ് ഗാദ്.

ഗോള്‍പോസ്റ്റിന് മുന്നില്‍ കാണികള്‍ക്ക് എപ്പോഴും അമ്പരുപ്പുണ്ടാക്കുന്ന അതിശയിപ്പിക്കുന്ന സേവുമായി ചരിത്ര താളുകളില്‍ ഇടംനേടുന്ന ഒരു സേവാണ് ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗില്‍ മഹ്മൂദ് നടത്തിയത്. ഫുട്‌ബോള്‍ ആരാധകര്‍ തലയില്‍ കൈവെച്ച് അമ്പരന്നുപോയ ഒരു സേവ്.

പിരമിഡ്സ് എഫ്.സിയും എന്‍ പി ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെ എന്‍ പിയുടെ ഗോളിയായ മഹ്മൂദ് ഗാദാണ് ഈ അക്രോബാറ്റിക് സേവ് നടത്തിയത്. പ്രതിരോധ നിരയെ മറികടന്നെത്തിയ ഒരു ലോങ് ബോള്‍ ക്ലിയര്‍ ചെയ്യാനായി മഹ്മൂദ് ഗാദ് ഗോള്‍ മുഖം വിട്ടിറങ്ങി. പന്ത് ക്ലിയര്‍ ചെയ്ത മഹ്മൂദാകട്ടെ ആ ശ്രമത്തിനിടയില്‍ വീഴുകയും ചെയ്തു. മഹ്മൂദ് ക്ലിയര്‍ ചെയ്ത പന്താകട്ടെ കിട്ടിയത് പിരമിഡ്സ് ക്ലബ്ബ് താരത്തിനും. കൗണ്ടര്‍ അറ്റക്കിനായി പിരമിഡ് താരം പന്ത് വലയിലേക്ക് ഉയര്‍ത്തിയടിച്ചു.

പ്രതിരോധ നിരക്കാരുടെയും മധ്യനിര താരങ്ങളുടെയും തലയ്ക്ക് മുകളിലൂടെ ഗോളെന്നുറപ്പിച്ച് നീങ്ങുന്ന പന്ത്. പക്ഷേ വിട്ടുകൊടുക്കാന്‍ മഹമൂദ് തയ്യാറായിരുന്നില്ല. ഗ്രൗണ്ടില്‍ നിന്നെഴുന്നേറ്റ് ഓടിയ മഹ്മൂദ് പന്ത് വലയിലെത്തുന്നതിന് തൊട്ടുമുമ്പ് ഇരുകൈ കൊണ്ടും കുത്തിയകറ്റി. പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക്. ഇരുക്ലബ്ബുകളിലെ താരങ്ങളും കാണികളും ഫുട്‌ബോള്‍ ആരാധകരും അമ്പരന്ന നിമിഷം. ഫുട്ബോള്‍ ചരിത്രത്തിലെ മികച്ച സേവുകളില്‍ ഒന്നാണെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഒരു സേവ് നടത്തിയെങ്കിലും മഹ്മൂദിന്റെ ടീം പിരിമഡ്സ് എഫ്.സിയോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News