
രചന നാരായണന്‍ കുട്ടിയും ജയകുമാറും പ്രധാനവേഷത്തിയ ഹ്രസ്വ ചിത്രമായ വഴുതനയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ അലക്സ്.
അലക്സിന്റെ വാക്കുകള്‍:
ചെറുകഥ വായിച്ചപ്പോള്‍ തോന്നിയ ചിന്തയില്‍ നിന്നാണ് വഴുതന എന്ന ഹ്രസ്വചിത്രം ഉണ്ടാകുന്നത്. ഈ കഥ എഴുതിയയാള്‍ തന്നെയാണ് വഴുതനയും എഴുതിയിരിക്കുന്നത്. നെഗറ്റീവ് കമന്റുകളെയും പോസിറ്റീവ് ആയേ കാണുന്നുള്ളൂ. എനിക്ക് കിട്ടിയ വിഷയത്തെ എന്റേതായ രീതിയില്‍ അവതരിപ്പിച്ചു. പിന്നെ നൂറ് പേരുണ്ടെങ്കില്‍ 100 അഭിപ്രായമായിരിക്കും.
ടീസറിലും ചിത്രത്തിലും ലൈംഗികച്ചുവയുള്ള രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു എന്ന് പറയുന്നതിനെ എതിര്‍ക്കുന്നു. സെക്‌സിന് വേണ്ടി ഒന്നും ചെയ്തില്ല. അത് ഹ്രസ്വചിത്രം മുഴുവന്‍ കണ്ടാല്‍ മനസ്സിലാകും. രചനയുടെ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ പോസിറ്റീവ് ആയി കാര്യങ്ങളെ കാണാന്‍ കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here