
ഉപയോക്താക്കള്‍ക്ക് ഇനി കാര്‍ഡില്ലാതെയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. എസ്ബിഐ അക്കൗണ്ട് ഉടമയ്ക്ക് ഡെബിറ്റ് കാര്‍ഡിന്റെ സഹായമില്ലാതെ തന്നെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് എസ്ബിഐ. എസ്ബിഐയുടെ യോനോ ആപ്ലിക്കേഷനിലൂടെ ഇത് സാധ്യമാവുക.
എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമാണ് യോനോ. ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട് ഫോണുകളില്‍ ഡിജിറ്റല്‍ ഇടപാടുകളും പേയ്മെന്റുകളും നടത്താന്‍ ഇതുപയോഗിക്കാം. എസ്ബിഐ യോനോ ആപ്ലിക്കേഷന്‍ ആണെങ്കിലും ബാലന്‍സ് പരിശോധിക്കല്‍, സ്ഥിര നിക്ഷേപം തുടങ്ങല്‍, ഗുണഭോക്താവിനെ ചേര്‍ക്കല്‍ തുടങ്ങിയ അടിസ്ഥാന ബാങ്കിങ് ഇടപാടുകളും അക്കൗണ്ട് ഉടമയ്ക്ക് ചെയ്യാന്‍ കഴിയും.
ബാങ്കിന്റെ ഇന്റര്‍നെറ്റ് ലോഗിന്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് ഉടമയ്ക്ക് യോനോ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയും. ശേഷം ആറ് അക്ക എംപിഎന്‍ സജ്ജമാക്കണം. തുടര്‍ന്ന് ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത ശേഷം യോനോ ക്യാഷില്‍ ക്ലിക്കുചെയ്യണം. എളുപ്പത്തിലുള്ള പ്രവേശനത്തിനായി ക്വിക്ക് ലിങ്കുകളിലൊന്നായി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് എടിഎം വിഭാഗത്തിലേക്ക് പോയി എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കുക. പരമാവധി പരിധി 10,000 രൂപയാണ് പിന്‍വലിക്കാന്‍ കഴിയുക.
രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് എസ്ബിഐ ഒരു യോനോ ക്യാഷ് ഇടപാട് നമ്പര്‍ അയയ്ക്കും. പണം പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമ ഈ നമ്പറും എസ്ബിഐയുടെ ഏതെങ്കിലും യോനോ ക്യാഷ് പോയിന്റുകളില്‍ (കാര്‍ഡ്‌ലെസ് ഇടപാട് സാധ്യമായ എടിഎമ്മുകള്‍) ഉപയോഗിക്കേണ്ടതുണ്ട്.
ഉപയോക്താവ് എടിഎം സ്‌ക്രീനിലെ ആദ്യ പേജില്‍ കാര്‍ഡ്-ലെസ് ഇടപാട് ഓപ്ഷന്‍ ഉപയോഗിക്കുകയും തുടര്‍ന്ന് യോനോ ക്യാഷ് ഉപയോഗിക്കുകയും വിശദാംശങ്ങള്‍ നല്‍കുകയും വേണം. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഏറ്റവും അടുത്തുള്ള യോനോ ക്യാഷ് പോയിന്റുകള്‍ കണ്ടെത്താനുള്ള ഓപ്ഷനും യോനോ ആപ്പ് നല്‍കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here