ഒരമ്മയോടും അരുതേ ഈ ക്രൂരത…

കൊച്ചി കോര്‍പ്പറേഷന് കീഴിലെ അഗതി മന്ദിരത്തില്‍ വൃദ്ധയ്ക്ക് മര്‍ദ്ദനം. പള്ളുരുത്തിയിലെ അഗതി മന്ദിരത്തിന്റെ സൂപ്രണ്ട് അന്‍വര്‍ ഹുസൈനാണ് വൃദ്ധയായ കാര്‍ത്യായനിയെയാണ് മര്‍ദ്ദിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മകളെക്കൊണ്ട് അമിതമായി ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തപ്പോഴാണ് കാര്‍ത്യായിനിയെ സൂപ്രണ്ട് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

കൊച്ചിന്‍ കോര്‍പ്പറേഷന് കീഴില്‍ പള്ളുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തിലെ അന്തേവാസിയായ കാര്‍ത്യായനിക്കാണ് സൂപ്രണ്ടിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ആദ്യം അസഭ്യം പറഞ്ഞ് വന്ന സൂപ്രണ്ട് മുറിയില്‍ നിന്ന് പുറത്ത് എത്തിയപാടെ കാര്‍ത്ത്യായനിയെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചെടി നനയ്ക്കാന്‍ ഉപയോഗിക്കുന്ന പൈപ്പ് ഉള്‍പ്പടെ വൃദ്ധയായ അമ്മയെയും മാനസികാസ്വാസ്ഥ്യമുള്ള മകളെയും ഓടിക്കാന്‍ ഇയാള്‍ കയ്യിലെടുക്കുന്നുണ്ട്.

മാനസികാസ്വാസ്ഥ്യമുള്ള മകളെക്കൊണ്ട് അമിതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തതാണ് കാര്‍ത്യായനിയെ മര്‍ദ്ദിക്കാന്‍ സൂപ്രണ്ടിനെ പ്രകോപിപ്പിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പള്ളുരുത്തി പോലീസെത്തി കാര്‍ത്യായനിയുടെ മൊഴി രേഖപ്പെടുത്തുകയും സൂപ്രണ്ടിന് എതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here