‘സെയ്‌റാ നരസിംഹ റെഡ്ഡി’യിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു

ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കിയിരിക്കുന്ന ‘സെയ്‌റാ നരസിംഹ റെഡ്ഡി’യിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. സിജു തുറവൂരിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. സുധിനി ചൗഹാന്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് സുന്ദരേശന്‍, അരുണ്‍ കമ്മത്ത്, സുഹാസ് സാവന്ത്, റിഷികേഷ് കമേര്‍ക്കര്‍, ദീപ്തി റെഗെ, പ്രഗതി ജോഷി, അരോഹി മാത്രേ, അതിഥി പ്രഭുദേശായി എന്നിവരും ഗാനത്തിന് കോറസ് പാടിയിട്ടുണ്ട്.

സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ഈ പിരീഡ് ഡ്രാമ ചിത്രം പറയുന്നത്. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തില്‍ ചിത്രത്തില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ എത്തുന്നുമുണ്ട്.

ചരിത്രതാളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. ഈ പോരാളിയുടെ ചൂടും ചൂരും ചേര്‍ന്ന ജീവിതകഥയാണ് ബാഹുബലിയെ വെല്ലുന്ന ദൃശ്യമികവോടെ അവതരിപ്പിക്കുന്നത്. ട്രെയിലര്‍ ഇതിനകം തന്നെ യൂട്യൂബില്‍ തരംഗമായി കഴിഞ്ഞു.

ചുക്കിച്ചുളിഞ്ഞ മുഖവും നരച്ച താടിയും മുടിയും കാവി വേഷത്തിലും ബിഗ് ബി പ്രത്യക്ഷപ്പെടുമ്പോള്‍ യോദ്ധാവിന്റെ വേഷത്തില്‍ തമിഴ് താരം വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തില്‍ നടി നയന്‍താരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തിലെത്തുന്നുണ്ട്.

മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ‘സെയ്‌റ നരസിംഹ റെഡ്ഡി’ ടീസര്‍ മുമ്പ് പുറത്തിറങ്ങിയിരുന്നത് ഏറെ വൈറലായിരുന്നു. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദി സംഗീതം നല്‍കുന്നു. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും റാംചരണിന്റെ ആദ്യ നിര്‍മാണ സംരംഭവും കൂടിയാണ് ഈ ചിത്രം. സുരേന്ദ്ര റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്തുക. ബാഹുബലി, കെജിഎഫ് തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളെ വെല്ലുന്ന ദൃശ്യമികവായിരിക്കും ഈ സിനിമയുടേതെന്നാണ് ഏവരും കണക്കുകൂട്ടുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News