നാട്യങ്ങളില്ലാത്ത രചനകൊണ്ട് വായനക്കാരെ ഭക്തിയുടെ ദേവസന്നിധിയിലെത്തിച്ച കെ ഓമന അമ്മ രചിച്ച ‘അക്ഷതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്.

പുസ്‌കത്തിലെ ഓരോ വരികളും ഗ്രന്ഥകാരിയുടെ ഹൃദയത്തില്‍ നിന്നാണെന്ന് ഗാനഗന്ധര്‍വ്വന്‍ പറഞ്ഞു.

ഇഷ്ട ദേവ സ്തുതികളെയും നിത്യ ജീവിതത്തെയും നൈര്മല്യത്തോടെയാണ് കൂട്ടിയിണക്കുന്നത്.

പുസ്തകം വായിച്ച് അതിനോട് തോന്നിയ അടുപ്പം കൊണ്ടാണ് താന്‍ ഈ കൃതി പ്രകാശനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓമന അമ്മയുടെ മകനും എന്‍എംഡിസി ചെയര്‍മാനുമായ ബൈജേന്ദ്രകുമാര്‍ ഐഎഎസ് ഉം ചടങ്ങില്‍ പങ്കെടുത്തു.

1941 മെയ് 16 ന് തിരുവിതാംകൂറില്‍ കൊല്ലങ്കോട്ട് ആര്‍ കൃഷ്ണപിളളയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകളായായിരുന്നു എഴുത്തുകാരിയുടെ ജനനം.

കൊല്ലങ്കോട്ടമ്മ യാണ് ആദ്യ പസിദ്ധീകരണം. പരേതനായ വി.നാരയണന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍ എന്‍ ബൈജേന്ദ്ര കൂമാര്‍ ഐ എ എസ്, ഡോ. ബിന്ദു പി.മേനോന്‍.