അഗതി മന്ദിരത്തിൽ വൃദ്ധയെയും മകളേയും മർദ്ദിച്ച സംഭവം; സൂപ്രണ്ട് അൻവർ ഹുസൈന്‍ അറസ്റ്റില്‍

കൊച്ചി കോർപ്പറേഷന് കീഴിലെ അഗതി മന്ദിരത്തിൽ വൃദ്ധയെയും മകളേയും മർദ്ദിച്ച സംഭവത്തിൽ സൂപ്രണ്ട് അൻവർ ഹുസൈന്‍ അറസ്റ്റില്‍. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള മകളെക്കൊണ്ട് അമിതമായി ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തപ്പോഴാണ് വൃദ്ധയെ സൂപ്രണ്ട് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. സംഭവത്തിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു.

കൊച്ചി കോർപ്പറേഷന് കീഴിലെ പള്ളുരുത്തി അഗതി മന്ദിരത്തിലെ സൂപ്രണ്ട് അൻവർ ഹുസൈനാണ് അറസ്റ്റിലായത്. ഇയാള്‍ അഗതിമന്ദിരത്തിലെ അന്തേവാസിയായ കാർത്യായനിയെയും മകളെയും മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മകളെക്കൊണ്ട് അമിതമായി ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു വൃദ്ധയോട് സൂപ്രണ്ട് അന്‍വര്‍ ക്രൂരമായി പെരുമാറിയത്. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്.

ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും സൂപ്രണ്ട് മുറിയ്ക്കുള്ളിൽ നിന്ന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തു. ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയർക്ക് മകൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും മന്ത്രി കെ കെ ശൈലജ ടീച്ചര്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ പൊലീസിനോട് റിപ്പോർട്ടും തേടിയിരുന്നു. പിന്നാലെയാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News