മൗനാക്ഷരങ്ങൾ; ബധിര മൂക കലാകാരൻമാർ ഒന്നിക്കുന്ന ആദ്യ മലയാള ചിത്രം

ബധിര മൂക കലാകാരൻ മാർ അഭ്രപാളിയിൽ ഒന്നിച്ചെത്തുന്ന ആദ്യ മലയാള ചിത്രം ആണ് മൗനാക്ഷരങ്ങൾ. 200 ഓളം കലാകാരന്മാർ അരങ്ങിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ പ്രകാശനം മന്ത്രി ടി.പി രാമകൃഷണൻ നിർവഹിച്ചു.

ശബ്ദങ്ങൾ അന്യമായ ഒരു കൂട്ടം കലാകാരൻമാർ.കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്ത ഇവരുടെ പകർന്നാട്ടം ആണ് മൗനാക്ഷരം എന്ന മലയാള ചലച്ചിത്രം.

പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗം ആളുകളുടെ അതിജീവനം കൂടിയാണ് ഈ സിനിമ. അതിൽ വിദ്യാർത്ഥികൾ മുതൽ പ്രായമായവരും ഭാഗവാക്കാവുന്നു.

നാട്ടിൻ പുറത്തെ ഒരു സാധാരണ കുടുംബത്തിലെ മകളെ സംഗീതം പഠിപ്പിക്കാൻ അമ്മ നടത്തുന്ന ശ്രമങ്ങൾ ആണ് ഈചിത്രം.

ബധിരർ മാത്രം അഭിനയിക്കുന്ന ലോകത്തിലെ തന്നെ ആദ്യ ചലച്ചിത്രം. ചിത്രത്തിന്റെ ട്രെയിലറിന്റെയും ഗാനങ്ങളുടെയും പ്രകാശനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു.

ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കന്നത് രമേശ് മാവൂർ ആണ്.4 ഗാനങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

200 ഓളം ഭിന്നശേഷി ക്കാർ ആണ് മൗനാക്ഷരങ്ങളിലൂടെ പുതിയ വേഷമണിഞ്ഞ് കാഴ്ചക്കാരിലേക്ക് എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News