മോദിയുടെ പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയ അശോക് ലാവാസയുടെ ഭാര്യക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം കണ്ടെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലാവാസയുടെ ഭാര്യക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.ലാവാസയുടെ കുടുംബത്തിനെതിരായ പ്രതികാര നടപടിയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ആരോപണം.

നോവല്‍ സിംഗാള്‍ ലാവാസയ്ക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. മൂന്ന് കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ നോവല്‍ , സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നോട്ടീസില്‍ ആവിശ്യപ്പെടുന്നു. 28 വര്‍ഷം എസ്ബിഐയുടെ മുതിര്‍ന്ന് ഉദ്യോഗസ്ഥയായിരുന്ന അവര്‍ വിരമിച്ച ശേഷം സനദ്ധസംഘടന പ്രവര്‍ത്തനം നടത്തി വരുകയാണ്.പെന്‍ഷന് പോലും നികുതി നല്‍കുന്നുണ്ടെന്നും ലാവസയുടെ ഭാര്യ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായ അശോക് ലാവാസയുടെ ഭാര്യയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത് എന്നത് ശ്രദ്ദേയം. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശിയ അദ്ധ്യക്ഷന്‍ അമിത്ഷായും പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് ലാവാസ കണ്ടെത്തിയിരുന്നു. പരാതികളില്‍ മോദിയ്ക്കും അമിത്ഷായ്ക്കും ക്ലീന്‍ ചീട്ട് നല്‍കാനുള്ള കമ്മീഷന്‍ നിലപാടിനെ ലാവസ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ലാവസയുടെ കണ്ടെത്തലുകള്‍ തള്ളി. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ നിന്നെല്ലാം അശോക ലാവസ വിട്ട് നിന്നത് വാര്‍ത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here