കാലത്തിനൊപ്പം ആളുകളുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ മാറുന്നത് സ്വാഭാവികമാണ്, പക്ഷെ ഒരു 22 കാരിയുടെ സൗന്ദര്യസങ്കല്‍പ്പം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കൂടുതല്‍ സുന്ദരിയാകാന്‍ ആന്‍ഡ്രിയ ചെയ്ത കടുംകൈ പ്രയോഗമാണ് ആളുകളെ ഞെട്ടിച്ചത്. വലിയ ചുണ്ടുകളാണ് തനിക്ക് ആത്മവിശ്വാസം നല്‍കുകയെന്നാണ് ആന്‍ഡ്രിയ പറയുന്നത്.

വലിയ ചുണ്ടുകള്‍ക്കായി അവള്‍ 15 ലേറെ തവണയാണ് ചികിത്സതേടിയത്. നിരവധി ഈസ്തറ്റിക് ക്ലിനിക്കുകള്‍ കയറിയിറങ്ങിയ ആന്‍ഡ്രിയ ഒടുവില്‍ അവളാഗ്രഹിച്ച ചുണ്ടുകള്‍ നേടിയെടുത്തു.

തന്റെ ചുണ്ടിന്റെ വലുപ്പം കൂട്ടാനായി പലതവണകളായി ചുണ്ടില്‍ hyaluronic acid ആസിഡ് കുത്തിവെക്കുകയായിരുന്നു. 170 ഡോളറാണ് ഓരോ തവണയും അവള്‍ ചികിത്സയ്ക്കായി ചിലവിട്ടത്. ചികിത്സ കഴിഞ്ഞപ്പോള്‍ ആന്‍ഡ്രിയയുടെ ചുണ്ടുകളുടെ വലിപ്പം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.

വലുപ്പം കൂടുതലുളള ചുണ്ടുകള്‍ തനില്‍ വലിയ ആത്മവിശ്വാസം ആണ് പകര്‍ന്നുതരുന്നതെന്നും ഇതാണ് തനിക്ക് കൂടുതല്‍ ചേരുന്നതെന്നുമാണ് ആന്‍ഡ്രിയ പറയുന്നത്. ചെറുപ്പം മുതലുളള ആഗ്രഹമായിരുന്നു വലുപ്പമുളള ചുണ്ട് സ്വന്തമാക്കുക എന്നത്. വലിയ ചുണ്ടുകള്‍ തന്നെ കൂടുതല്‍ സുന്ദരിയാക്കിയെന്നും ആന്‍ഡ്രിയ പറയുന്നു. വലുപ്പം കൂട്ടിയതിന് ശേഷമുളള ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നതെന്നും അവര്‍ പറയുന്നു.

എന്നാല്‍ ചിലര്‍ പരിഹസിക്കാറുമുണ്ട്. അതൊന്നും താന്‍ കാര്യമാക്കാറില്ല. എനിക്ക് ഇപ്പോഴുള്ള എന്റെ ചുണ്ടുകളാണ് ഇഷ്ടം. മറ്റുളളവരുടെ അഭിപ്രായങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല എന്നും ആന്‍ഡ്രിയ പറഞ്ഞു. വലുപ്പമുളള ചുണ്ടാണ് ഫാഷന്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബുള്‍ഗാറിയ സ്വദേശിയായ് ആന്‍ഡ്രിയ സോഫിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ്.