തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ദ്ധന

തുടർച്ചയായ എട്ടാം ദിവസവും രാജ്യത്തു ഇന്ധനവിലയിൽ വർധനവ്. ദില്ലിയിൽ പെട്രോളിന് 75രൂപയോളമായി. അതേസമയം മുംബൈയിൽ പെട്രോൾ വില 80 കടന്നു.

ഇന്ധനവില വർദ്ധനവിന് പ്രതിഷേധവും ശക്തമായി. കോർപറേറ്റ് നോകുതി ഒഴിവാക്കിയ കേന്ദ്രസർക്കാർ ഇന്ധന നികുതി ഒഴിവാക്കുന്നില്ലെന്നും, കോർപറേറ്റുകൾക്ക് വേണ്ടി സാധാരണക്കാരെ കൊള്ളായടിക്കുകയാണ് കേന്ദ്രസർക്കാരെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു.

തുടർച്ചയായ എട്ടാം ദിവസമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുന്നത്. ദില്ലിയിൽ പെട്രോളിന് 22 പൈസ കൂടി ലിറ്ററിന് 74.13 രൂപയാണ് വില.

ഡീസലിന് 14 പൈസയും കൂടി. ദില്ലിയിൽ ഒരു ലിറ്റർ ഡീസലിന്റെ വില 67.07 രൂപയായി. മുംബൈലാകട്ടെ ഒരു ലിറ്റർ പെട്രോളിന്റെ വില 80രൂപയായി.

ഡീസലിന് 70രൂപ കടന്നു.സൗദിയിലെ അരാംകോ എണ്ണ റിഫൈനറിയിൽ ഹൂതി വിമതർ നടത്തിയ ഡോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം കുറഞ്ഞതാണ് ഇന്ത്യൻ വിപണിയിൽ തിരിച്ചടിയ്ക്ക് കാരണം. ആക്രമണത്തിന് ശേഷം രാജ്യാന്തര തലത്തിൽ തന്നെ എണ്ണ വില ഉയരുകയും ചെയ്തു.

ഇന്ത്യൻ ഒട്ടറോളിയം മന്ത്രി ധർമേന്ദ്ര പ്രധാന സൗദി പെട്രോളിയം മന്ത്രിയുമായി ആശയവിനിമയം നടത്തി. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിൽ എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അതേ സമയം എണ്ണ വില തുടർച്ചയായി ഉയരുന്നതോടെ കേന്ദ്രസർക്കറിനെതിരെ പ്രതിഷേധവും ശക്തമാകുന്നു.കേന്ദ്ര സർക്കാരിനെ വിമർശിച്ച്സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.

2014 മുതൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറവാണ്. കേന്ദ്രസർക്കാർ രാജ്യത്തെ ടാക്‌സ് കുറക്കാൻ തയ്യാറാവുന്നില്ല.

കോർപറേറ്റുകൾക്ക് നികുതിയിൽ ഇളവ് നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ കോർപറേറ്റുകൾക്ക് വേണ്ടി സാധാരണക്കാരെ കൊള്ളായടിക്കുകയാണ് കേന്ദ്രസർക്കാരെന്നും യെച്ചൂരി വിമർശിച്ചു.

കഴിഞ്ഞ 8 ദിവസത്തിനകത് 2 രൂപയോളമാണ് ഇന്ധനവിലയിൽ വർധനവ് ഉണ്ടായത്. നിലവിലെ സാഹചര്യം അനുസരിച്ച് വരും ദിവസങ്ങളിലും വില കൂടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here