കാലാവസ്ഥാ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുമ്പോഴും ആലസ്യം കൈവിടാതെ യുവാക്കളെ ഒറ്റിക്കൊടുക്കുന്ന ലോക നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തന്‍ബെര്‍ഗ്.

അപകടകരമായ ആഗോള താപനത്തെ അഭിസംബോധന ചെയ്യുന്നതിന് പുതിയ നൂതന മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ ലോക രാജ്യങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഗ്രെറ്റ കുറ്റപ്പെടുത്തി.

‘ഇപ്പോഴും ഇതുപോലെ പറയാനുള്ള പക്വത നിങ്ങള്‍ക്കില്ല. നിങ്ങള്‍ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് ദശലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ലോകമെമ്പാടും തെരുവിലിറങ്ങിയിരുന്നു.