ഹൗഡി മോദി പരിപാടി: താങ്കള്‍ അവിടെ പോയത് യുഎസ് തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനല്ല; മോദിക്കെതിരെ രൂക്ഷ വിമര്‍ശനം

ഏറെ കൊട്ടിഘോഷിച്ച ‘ഹൗഡി മോഡി’ ചടങ്ങ് ഇന്ത്യക്ക് സമ്മാനിച്ചത് നിരാശയായിരുന്നു. ഹൂസ്റ്റണില്‍ അരലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ട്രംപിനായി മോഡി വോട്ടഭ്യര്‍ഥിച്ചതല്ലാതെ രാജ്യത്തിന് ഗുണകരമാകുന്ന പ്രഖ്യാപനമൊന്നുമുണ്ടായില്ല.

വ്യാപാരം, ഊര്‍ജം, കുടിയേറ്റം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് ദോഷകരമായ തീരുമാനം അമേരിക്കയെടുത്തത് ട്രംപ് അധികാരമേറ്റശേഷമാണ്.

എന്നിട്ടും ട്രംപിനുവേണ്ടി വോട്ട് ചോദിക്കാന്‍ മോഡി മടിച്ചില്ല. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി വിവാദമായിരിക്കുകയാണ്. ഹൗഡി മോദി പരിപാടിക്കിടെ ഇരു നേതാക്കളും പരസ്പരം പുകഴ്ത്തിയിരുന്നു.

ആദ്യം സംസാരിച്ച മോദി അമേരിക്കയിലെ ഇന്ത്യന്‍ വംശജരോട് ആവശ്യപ്പെട്ടത് ഇത്തവണയും ട്രംപ് ഗവണ്‍മെന്റിനെ കൊണ്ടുവരാനാണ്.

മോദിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ രംഗത്തെത്തിയിരുന്നു. താങ്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയിലാണ് അവിടെ പോയിരിക്കുന്നത്, അല്ലാതെ യുഎസ് തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനല്ല എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News