
എറണാകുളം സീറ്റിന് അവകാശവാദം ഉന്നയിക്കുന്ന മുന്‍ എംപി കെവി തോമസിന് ഒളിയമ്പുമായി ഹൈബി ഈഡന്‍. യുവാക്കളുടെ വിശ്വാസ്യത ആര്‍ജിക്കാന്‍ കഴിയുന്ന ആള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഹൈബി ഈഡന്‍ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ മുന്‍ എംപി കെവി തോമസ് സ്ഥാനാര്‍ത്ഥിത്വത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ കെ വി തോമസ് സോണിയ ഗാന്ധിയുമായും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികുമായും കൂടിക്കാഴ്ച നടത്തി.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തെ സ്ഥാനാര്‍ഥിത്വം അല്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്നതാണ് കെ വി തോമസിനെ ആവശ്യം. എന്നാല്‍ കെവി തോമസിന്റെ നീക്കത്തിന് തടയിടുകയാണ് ഹൈബി ഈഡന്‍. മുകുള്‍ വാസ്‌നിക്കുമായി ഹൈബി കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്തകണം സ്ഥാനാര്‍ത്ഥിയെ തീരുമാണിക്കേണ്ടതെന്ന് മുകുള്‍ വസ്നിക്കിനെയും എഐസിസി നേതൃത്വത്തെയും ബോധ്യപ്പെടുത്തിയതായി ഹൈബി പ്രതികരിച്ചു. കെവി തോമസിന് ഒളിയമ്പെന്നോണം യുവാക്കളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വേണമെന്നും ഹൈബി ആവശ്യപ്പെട്ടു.
കെവി തോമസിന്റെ സ്ഥാനര്‍ത്ഥിത്വത്തെ കുറച് ചോദിച്ചപ്പോള്‍ എറണാകുളത്തു യുഡിഎഫിന് തോല്‍വിയുടെ ചരിത്രം കൂടിയുണ്ടെനായിരുന്നു ഹൈബിയുടെ മറുപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here