എലത്തൂരിൽ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി രാഷ്ടീയം കളിക്കുന്നു: സിപിഐഎം

കോഴിക്കോട് എലത്തൂരിൽ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി രാഷ്ടീയം കളിക്കുകയാണെന്ന് സി.പിഐ എം.സംഭവത്തിൽ പാർട്ടിക്ക് പങ്കില്ല.

എലത്തൂരിലെ ‘സ്വൈരാന്തരീക്ഷം തകർക്കാൻ ആണ് ബിജെപി ശ്രമം എന്നും സി പി ഐ എം വ്യക്തമാക്കി.മരണ പെട്ട രാജേഷ് ബിജെപി പ്രവർത്തകൻ അല്ലെന്ന പ്രസ്താവനയുമായി ഭാര്യ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു

കോഴിക്കോട് എലത്തൂരിൽ ഓട്ടോ ഡ്യൈ വർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി യുടെ രാഷ്ട്രീയ കളി ആണ് വ്യക്തമാകുന്നത്.

മരിച്ച രാജേഷ് ബി.ജെപി പ്രവർത്തകൻ ആണെന്ന അവകാശവാദവുമായാണ് ശ്രീധരൻ പിള്ള രംഗത്തെത്തിയത്. വിഷയം സർക്കാറിനെതിരെ ആയുധമാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനം എടുത്തതിന് പിന്നാലെ രാജേഷ് ബി ജെ പി ക്കാരൻ അല്ലെന്ന പ്രസ്താവനയുമായി ഭാര്യ തന്നെ രംഗത്തെത്തിയിരുന്നു.

ബിജെപി രാഷ്ടീയം കളിക്കുകയാണെന്ന് സി.പിഐ എം.സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും എലത്തൂരിലെ ‘സ്വൈരാന്തരീക്ഷം തകർക്കാൻ ആണ് ബിജെപി ശ്രമം സി പി ഐ എം എലത്തൂർ ലോക്കൽ സെക്രട്ടറി കെ രതീഷ് പറഞ്ഞു. സംഭവത്തിൽ പാർട്ടി ബന്ധം ഇല്ലാത്തവരെയും അറസ്റ്റ ചെയ്തിട്ടുണ്ട് .

ഓട്ടോ സ്റ്റാന്റിൽ നടന്ന പ്രശ്നത്തിന്റെ പേരിലുള്ള ആത്മഹത്യയെ രാഷ്ട്രീയ കളിയിലൂടെ സി പി ഐ എം ന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം ആണ് ബി ജെ പി നടത്തുന്നത് എന്നും സി പി ഐ എം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here