
സര്‍വീസില്‍ 33 വര്‍ഷം പൂര്‍ത്തിയാക്കിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വിരമിക്കല്‍ മാനദണ്ഡത്തില്‍ മാറ്റംവരുത്തിയാണ് ഒഴിവാക്കുന്നത്. കേന്ദ്രത്തില്‍ വിരമിക്കല്‍ പ്രായം 60 വയസ്സാണ്. സര്‍വീസില്‍ 33 വര്‍ഷമോ അതല്ലെങ്കില്‍ 60 വയസ്സോ എന്ന തരത്തിലേക്കാണ് മാനദണ്ഡം മാറ്റുന്നത്.
കേന്ദ്ര പേഴ്സണല്‍വകുപ്പിന്റെ ഭേദഗതി നിര്‍ദേശം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചാല്‍ അടുത്ത സാമ്പത്തികവര്‍ഷം നിലവില്‍ വരും. മുപ്പത്തിമൂന്നു വര്‍ഷം പൂര്‍ത്തിയായ എല്ലാവരും അടുത്ത വര്‍ഷം വിരമിക്കേണ്ടി വരും.
ഐഎഎസ്, ഐപിഎസ്, കേന്ദ്രസേന, പ്രതിരോധം തുടങ്ങി എല്ലാ സര്‍വീസുകള്‍ക്കും ഇത് ബാധകമായിരിക്കും. ഇത്തരത്തിലുള്ള നിര്‍ദേശം ഏഴാം ശമ്പള കമീഷന്‍ നല്‍കിയിട്ടുണ്ടെന്ന ന്യായമാണ് പേഴ്സണല്‍വകുപ്പ് ഉയര്‍ത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here