ചെറുപുഴയിൽ കരാറുകാരന്റെ ദുരൂഹ മരണത്തിൽ പ്രതികളായ കോൺഗ്രസ്സ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

കെ കരുണാകരൻ ട്രസ്റ്റ് വഞ്ചന കേസിൽ റിമാന്റിൽ കഴിയുന്ന ഇവരെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ എത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അതെ സമയം മറ്റൊരു പ്രതിയായ മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ കെ സുരേഷ് കുമാർ ഒളിവിലാണ്.

മുൻ കെ പി സി സി നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ,മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ലീഗ് നേതാവ് ടി വി അബ്ദുൽ സലീം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കരാറുകാരൻ ജോസഫിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചെറുപുഴ എസ് ഐ മഹേഷ് കെ നായർ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ എത്തിയാണ് വഞ്ചന കേസിൽ റിമാൻഡിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യക്തമായ തെവുകളുടെയും ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.

മറ്റൊരു പ്രതിയായ കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിഡന്റ് കെ കെ സുരേഷ് കുമാർ ഒളിവിലാണ്.ഇയാൾ മുൻകൂർ ജാമ്യത്തിനും അപേക്ഷ നൽകിയിട്ടുണ്ട്.

ഇപ്പോൾ അറസ്റ്റിലായ കെ കുഞ്ഞികൃഷ്ണൻ നായരുടെ മകനാണ് സുരേഷ് കുമാർ.ജോ സഫിന്റേത് കൊലപാതകമാണ് എന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആത്മഹത്യയാണെന്ന് പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു.

കെ കരുണാകരൻ ട്രസ്റ്റ് ആശുപത്രി കെട്ടിടം പണിത വകയിൽ ഒരു കോടി മുപ്പത്തിനാല് ലക്ഷം രൂപ നൽകാതെ വഞ്ചിച്ചതിനെ തുടർന്നായിരുന്നു കാരാറുകാരൻ ജോസഫിന്റെ ആത്മഹത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News