ബ്ലൂ ബ്ലാക്‌മെയില്‍ തട്ടിപ്പ്: കൂടുതല്‍പ്പേരെ വലയിലാക്കിയിരുന്നതായി പ്രതികള്‍

പ്രതികള്‍ കൂടുതല്‍പ്പേരെ വലയിലാക്കിയിരുന്നതായി സമ്മതിച്ചു. ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും കൂടുതല്‍ ആളുകളുടെ നഗ്‌ന ചിത്രം പകര്‍ത്തി സൂക്ഷിച്ചതായും സമ്മതിച്ചിട്ടുണ്ട്.തെളിവുകള്‍ ശേഖരിക്കുന്നതിനായി ഇവരെ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളക്കടവ് മുണ്ടയോട്ടില്‍ സവാദ് (25), തളിപ്പറമ്പ് പരിയാരം പുല്‍ക്കൂല്‍ വീട്ടില്‍ അഷ്‌കര്‍ (25) കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത് വളപ്പില്‍ മുഹമ്മദ് ഷഫീഖ് (27), എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വര്‍ഗീസ് (26) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.ഫെയസ്ബുക് വഴി ചാറ്റിങ്ങിലൂടെ ആളുകളെ വലയിലാക്കുന്നതായിരുന്നു പ്രതികളുടെ രീതി. ഖത്തറിലുള്ള മലയാളികളുടെ പ്രൊഫൈലുകള്‍ കണ്ടെത്തി അതില്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെ തിരഞ്ഞു പിടിച്ചായിരുന്നു തട്ടിപ്പ്. സൗഹൃദം സ്ഥാപിച്ച ശേഷം സാവധാനം താമസസ്ഥലത്തേയ്ക്ക് ക്ഷണിക്കും. ഇവിടെ എത്തുന്ന ആളുകളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതായിരുന്നു രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here