ഹൗഡി മോദി: പ്രശംസിച്ചും വിമര്‍ശിച്ചും വിദേശ മാധ്യമങ്ങള്‍

‘ഹൗഡി മോദി’ സമ്മേളനത്തെപ്പറ്റി വിദേശ മാധ്യമങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണം. യുഎസ് പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിന്നണിക്കാരനായി മാറിയെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’. ‘വാള്‍സ്ട്രീറ്റ് ജേണ’ലും ‘ബിബിസി’യും ലോകത്തെ ഏറ്റവും വലിയ 2 ജനാധിപത്യ രാജ്യങ്ങളുടെ തലവന്മാര്‍ തമ്മിലുള്ള ബന്ധം ദൃഢമാവുന്നതിനെ പ്രശംസിച്ചു. ‘ന്യൂയോര്‍ക്ക് ടൈംസ്’ ഇങ്ങനെ എഴുതി: ‘മോദിയ്ക്കു വേണ്ടിയുള്ള റാലിയില്‍ ട്രംപ് രണ്ടാം ഫിഡില്‍ വായനക്കാരനായി. പക്ഷേ, ഈണം പരിചിതമായിരുന്നു.

ട്രംപ്, തന്നേക്കാള്‍ നല്ലൊരു പ്രസിഡന്റിനെ മോദിക്ക് സുഹൃത്തായി വേറെ കിട്ടില്ലെന്ന് വീമ്പിളക്കി. മോദിയാകട്ടെ, വേദിയിലെത്തി ‘അബ്കി ബാര്‍, ട്രംപ് സര്‍ക്കാര്‍’ (ഇനി ട്രംപ് സര്‍ക്കാര്‍) എന്നു സാക്ഷ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ തന്റെ ഉറ്റ സുഹൃത്തായി ട്രംപ് വിശേഷിപ്പിച്ചു. ‘ആവേശം കൊണ്ട ജനക്കൂട്ടത്തിനു മുന്നില്‍ ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തിന് മോദി അംഗീകാരം നല്‍കുകയും തങ്ങളുടെ സാന്നിധ്യത്തെ ചരിത്രപരമായി അടയാളപ്പെടുത്തുകയും ചെയ്തു എന്ന് വാഷിങ്ടന്‍ പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here