പശുവിനെ കൊന്നുവെന്ന് സംശയിച്ച് അംഗപരിമിതനെ തല്ലിക്കൊന്നു

പശുവിനെ കൊന്നുവെന്നു സംശയിച്ച് ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്നു. മര്‍ദനമേറ്റ മറ്റു 2 പേരെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ജല്‍താംഗ ഗ്രാമത്തിലെ നദിക്കരയില്‍ ചത്ത പശുവിനൊപ്പം കണ്ട 3 പേര്‍ക്കാണു മര്‍ദനമേറ്റത്. മര്‍ദനമേറ്റ അംഗപരിമിതനായ കലണ്ടുസ് ബാര്‍ലയാണു മരിച്ചത്. ഫാഗു കച്ചാപ്പ്, ഫിലിപ് ഹോറോ എന്നിവരാണ് റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലുള്ളത്.

പൊലീസ് 5 പേരെ ചോദ്യം ചെയ്യാനായി പിടിച്ചെങ്കിലും അവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. നിരപരാധികളാണെങ്കില്‍ വിട്ടയയ്ക്കാമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണു നാട്ടുകാര്‍ പിരിഞ്ഞുപോയത്.ഇവര്‍ കുറ്റക്കാരാണെന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ഡിഐജി അമോല്‍ വെങ്കട് ഹോംകര്‍ പിന്നീടു പറഞ്ഞു. പൊലീസ് മര്‍ദനം നടന്ന സ്ഥലത്തു തിരച്ചില്‍ നടത്തിയെങ്കിലും പശുവിനെക്കുറിച്ചു സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here