മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് മരടിലെ ഫ്‌ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഫ്‌ലാറ്റ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ചുള്ള സുപ്രീംകോടതി ഉത്തരവ് നിയമ ലംഘകര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നിര്‍ദേശിച്ചുള്ള സുപ്രീംകോടതി ഉത്തരവ് നിയമലംഘകര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിര്‍മ്മാതാക്കള്‍ തോന്നുംപോലെ കെട്ടിടം പണിയുന്നു. തുടര്‍ന്ന് ക്രമപ്പെടുത്തുന്ന രീതിയുണ്ട്. അത്തരം നിയമലംഘനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് സുപ്രീംകോടതി വിധിയെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. മരടിലെ ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉത്തരവ് നടപ്പാക്കേണ്ടതാണെന്നും പൊളിക്കാന്‍ സമയം ആവശ്യമുണ്ടെങ്കില്‍ സുപ്രീംകോടതിയെത്തന്നെയാണ് സമീപിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍ മരടിലെ ആയിരത്തിലധികം നിര്‍മ്മാണ പ്രവൃത്തികള്‍ അനധികൃതമാണെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കണമെന്നും ഫ്‌ലാറ്റുടമകള്‍ ആവശ്യപ്പെട്ടു.

ഫ്‌ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളുടെ ഭാഗമായി 5 ദിവസത്തിനകം ഫ്‌ലാറ്റുകള്‍ ഒഴിയണമെന്ന് നിര്‍ദേശിച്ച് നഗരസഭ ഇക്കഴിഞ്ഞ 10നാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഫ്‌ലാറ്റൊഴിയില്ലെന്ന് നിലപാടെടുത്ത താമസക്കാര്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News