ഭയക്കേണ്ടത് പഞ്ചവടിപ്പാലം നിര്‍മ്മിച്ചവര്‍: മന്ത്രി തോമസ് ഐസക്

പഞ്ചവടിപ്പാലങ്ങള്‍ നിര്‍മ്മിച്ചവരാണ് പരിശോധനകളെ ഭയപ്പെടേണ്ടതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. വാചകമടിയുടെ അപ്പുറത്തേയ്ക്ക് ഒരു വസ്തുതയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പറയാനില്ല.

കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ സിഎജി പരിശോധനയെ സര്‍ക്കാര്‍ ഭയക്കുന്നില്ല. എല്ലാത്തരം പരിശോധനയും നടക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

കിഫ്ബി പദ്ധതികള്‍ ചെന്നിത്തല ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി ഉത്തരം പറഞ്ഞിട്ടുണ്ട്. ഇതില്‍ ഏതാണ് തെറ്റെന്ന് ചെന്നിത്തല പറയണം. പഞ്ചവടിപ്പാലത്തിന്റെ ഭയത്തില്‍നിന്നാണ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍ ഉല്‍പാദിക്കപ്പെടുന്നതെന്നാണ് തോന്നുന്നത്.

ഓരോ പദ്ധതിക്കും വ്യത്യസ്ത നിരക്കിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. എല്ലാ പദ്ധതിക്കും ഒരേ നിരക്ക് സാധ്യമല്ല. ഇതെല്ലാം അറിയാമെന്നിരിക്കെ, അഴിമതിയുടെ പുകമറ ഉണ്ടാക്കാനാണ് ചെന്നിത്തലയുടെ ശ്രമം.

അന്‍പതിനായിരം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. ഇത്രയേറെ വലിയ പദ്ധതിക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here