സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശം വേണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ചു സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ജസ്റ്റീസ് ദീപക് ഗുപ്ത, ജസ്റ്റീസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണു നിര്‍ദേശം നല്‍കിയത്.

ആധാറും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും തമ്മില്‍ ബന്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം അപകടകരമായി മാറിയിരിക്കുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണം.

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സാങ്കേതികവിദ്യയില്ലെന്ന് പറഞ്ഞിരിക്കാനാവില്ല. – കോടതി പറഞ്ഞു.

ഭരണകൂടത്തിനു സ്വയം ട്രോളുകളില്‍നിന്നു രക്ഷ നേടാനാവും. എന്നാല്‍ വ്യക്തികള്‍ക്കു നുണപ്രചാരണങ്ങള്‍ക്കെതിരേ എന്തു ചെയ്യാന്‍ കഴിയും.

ഇതു തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ തുടര്‍വാദം ഒക്ടോബര്‍ രണ്ടിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News