ഉത്തരേന്ത്യയിലും കശ്മീരിലും ഭൂമികുലുക്കം;  റോഡുകള്‍ പിളര്‍ന്നു; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത

ദില്ലി, ചണ്ഡീഗഢ്, കശ്മീര്‍, എന്നിവിടങ്ങളിലും ഇസ്ലാമാബാദിലടക്കം പാകിസ്താന്റെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വൈകീട്ട് 4.35 ഓടെയാണ് ഭൂമി കുലുക്കമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 ആണ് കുലുക്കത്തിന്റെ തോത് രേഖപ്പെടുത്തിയത്.

പാക് അധീന കശ്മീരിലെ മിര്‍പുരില്‍ വ്യാപക നാശനഷ്ടമുണ്ടായതായതായാണ് റിപ്പോര്‍ട്ട്. റോഡുകള്‍ നെടുകെ പിളരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ ഒരു കെട്ടിടം തകര്‍ന്ന് വീണിട്ടുമുണ്ട്. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

ഇന്ത്യയില്‍ എവിടെയും ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് അധീന കശ്മീരിലാണ് ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് സ്വകാര്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്കന്റുകള്‍ മാത്രമാണ് കുലുക്കം അനുഭവപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News