ജല്ലികെട്ട്, ചോല, മുത്തോൻ തുടങ്ങിയ മലയാള ചലച്ചിത്രങ്ങൾ വിവിധ അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളിൽ ശ്രദ്ധേയമാക്കുന്നതിനോപ്പം മലയാളത്തിൽ നിന്ന് മറ്റൊരു ചിത്രം കൂടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കെപെടുന്നു.
നേവൽ ഉദ്ധ്യോഗസ്ഥൻ ആയ നവാഗത സംവിധായകൻ ശ്രീകാന്ത് ഒരുക്കിയ 24 ഡേയ്സ് എന്ന മലയാള ചിത്രമാണത്. 2018 ലേ സംസ്ഥാന അവാർഡിനായി Short list ചെയ്ത 20 ചിത്രങ്ങളിൽ ഒന്നായിരുന്ന 24 days, ഇതിനോടകം പതിനഞ്ചോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി കഴിഞ്ഞു.
മാത്രമല്ല നിരവധി ചലചിത്ര മേളകളിൽ ഔദ്യോഗികമായും തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. Switzerland International film festival ൽ മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം, ചിലിയിൽ നടന്ന അന്താരാഷ്ട്ര ചലചിത്ര മേളയിൽ നിരവധി വിഭാഗങ്ങളിലായി 9 പുരസ്കാരങ്ങൾ കരസ്ഥമാക്കി.
ഏറ്റവും ഒടുവിലായി മുംബൈയിൽ നടന്ന ഏഴാമത്തെ ഇന്ത്യ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിന് ശ്രീകാന്ത് അർഹനായി.
ക്രൗട് ഫണ്ടിംഗിലൂടെ നിർമ്മിച്ച ഈ ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കൾ ശ്രീകാന്തും മര്‍ച്ചന്റ് നേവിയിലേ തന്നെ ഉദ്ധ്യോഗസ്ഥനും ശ്രീകാന്തിന്റെ സുഹൃത്തും ആയ ആദിത്തും ആണ്. രചനയും ഇരുവരും ചേർന്നു തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.
കേരള സർക്കാറിന്റെ ചിത്രാഞ്ജലി പാക്കേജിൽ പൂർത്തി ആയ ഈ ചിത്രത്തിൽ അരങ്ങിലും അണിയറയിലും ആയി നിരവധി പുതുമുഖങ്ങൾ ആണ് അണിനിരന്നത്. തിരുവനന്തപുരം, കന്യകുമാരി, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ആയിട്ടാണ് ചിത്രീകരണം പൂർത്തി ആക്കിയത്. ചിത്രം ജനുവരിയിൽ റീലീസ് ചെയ്യാൻ കഴിയും എന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here