മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീംലീഗില്‍ പൊട്ടിത്തെറി

മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീംലീഗില്‍ പൊട്ടിത്തെറി. മഞ്ചേശ്വരത്ത്, പുറത്ത് നിന്നുള്ളവരെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് എം സി കമറുദ്ദീനെ പരിഗണിച്ചതിന് പിന്നാലെ പാണക്കാട്ട് യൂത്ത് ലീഗ് പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് മാറ്റിവെച്ചു.

കാസര്‍കോട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദീന്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ് എന്നിവരുടെ പേരാണ് അന്തിമഘട്ടത്തില്‍ മഞ്ചേശ്വരത്ത് ഉയര്‍ന്ന വന്നത്. എന്നാല്‍ ജില്ലാ നേതൃത്വം എംസി ഖമറുദ്ദീന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. മണ്ഡല പഞ്ചായത്ത്തല ഭാരവാഹികള്‍ എകെഎം അഷറഫിന്റെ പേരും മുന്നോട്ട് വെച്ചു.

സ്ഥാനാര്‍ത്ഥിയായി എംസി ഖമറുദ്ദീനെ തെരഞ്ഞെടുത്തേക്കുമെന്ന ഘട്ടത്തിലാണ് പരസ്യപ്രതിഷേധവുമായി മഞ്ചേശ്വരത്ത് നിന്നെത്തിയ യൂത്ത് ലീഗ് ഭാരവാഹികള്‍ രംഗത്ത് വന്നത്. മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരെ അംഗീകരിക്കാനാവില്ലെന്നും അത് വിജയസാധ്യതയെ ബാധിക്കുമെന്നും പറഞ്ഞ് പാണക്കാടായിരുന്നു യൂത്ത് ലീഗ് പ്രതിഷേധം.

യോഗം നടക്കുന്ന സമയത്ത് പുറത്ത് പ്രതിഷേധം ഉയര്‍ന്നതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവെക്കുന്നതായി പി കെ കുഞ്ഞാലികുട്ടി അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരിഗണനക്ക് വന്ന സീനിയര്‍ നേതാവാണെന്നതാണ് എംസി ഖമറുദ്ധീന് അനുകൂലഘടകം. മഞ്ചേശ്വരം സ്വദേശിയാണ് എന്നതും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനവുമാണ് യുത്ത് ലീഗ് നേതാവ് എ.കെ.എം അഷറഫിന്റെ സാധ്യത. ഈ രണ്ട് പേരുകളില്‍ സമവായം കണ്ടെത്താനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News