കോഴിക്കോട് ജില്ലയിലെ എറ്റവും വലിയ കഞ്ചാവ് കേസിൽ സുപ്രധാന വിധി

കോഴിക്കോട് ജില്ല യിലെ എറ്റവും വലിയ കഞ്ചാവ് കേസിൽ സുപ്രധാന വിധി . കോഴിക്കോട് മുക്കത്ത് നിന്നും
50 കിലോ കഞ്ചാവുമായി പിടിയിലായ ഇടുക്കി സ്വദേശികൾ കുറ്റക്കാരെന്നു വടകര എൻ.ഡി.പി എസ് കോടതി. പ്രതികളായ ഇടുക്കി അടിമാലി സ്വദേശികളായ അഫ്സൽ , ധനീഷ് എന്നിവർക്ക് 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്

കോഴിക്കോട് മുക്കത്തു നിന്ന് കഴിഞ്ഞ വർഷം ആഗസ്ത് 3 നാണു 50 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളെ പിടികൂടുന്നത് .ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിൽ വിപണനത്തിനായി കൊണ്ടു വന്ന കഞ്ചാവാണു മുക്കം എസ്.എ കെ.പി അഭിലാഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്ന് എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിലെ ഓടത്തെരുവിൽ വെച്ച് പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തിന്റെയും പ്രൊസിക്യൂട്ടറുടേയും പഴുതടച്ച പ്രവർത്തനമാണ് പ്രതികൾ കുറ്റക്കാരാണന്ന് കണ്ടെത്താൻ സഹായകമായത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News