
പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി. ആദിവാസികളെ കബളിപ്പിച്ച് അവരുടെ ഭൂമി തട്ടിയെടുക്കുന്നത് പതിറ്റാണ്ടുകളായി നടക്കുന്നുണ്ടെന്നും മാവോജി പറഞ്ഞു. പാലക്കാട് കമ്മീഷന്റെ ജില്ലാ അദാലത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലയിൽ രണ്ടാം തവണ പട്ടിക ജാതി – പട്ടിക വർഗ്ഗ കമ്മീഷൻ അദാലത്ത് നടക്കുന്നത്.
ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 60 വർഷം പഴക്കമുള്ള പരാതികൾ വരെ കമ്മീഷന് മുന്നിലെത്തി. ഭൂമി മറ്റുള്ളവർ തട്ടിയെടുത്ത വിവരം പോലും പലരും അറിയുന്നതു വർഷങ്ങൾ കഴിഞ്ഞാണ്. വ്യക്തമായ രേഖകൾ പോലും പലരുടെയും കൈയ്യിലില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ആദിവാസികളുടെ ഭുമി പലരും തട്ടിയെടുക്കുന്നത് തടയാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് ബി എസ് മാവോജി പറഞ്ഞു
SCST കമ്മീഷന് മുന്നിൽ വരുന്ന പരാതികളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. 40 പുതിയ പരാതികൾ കമ്മീഷന് ലഭിച്ചു. SC ST കമ്മീഷൻ അംഗങ്ങളായ എസ് അജയകുമാർ, അഡ്വ. പി കെ സിജ എന്നിവരും അദാലത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here