അന്തര്‍സംസ്ഥാന നദീജലകരാര്‍; മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഇന്ന് ചര്‍ച്ച നടത്തും

അന്തര്‍സംസ്ഥാന നദീജലകരാര്‍ സംബന്ധിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഇന്ന് ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് വൈകിട്ട് മൂന്നിനാണ് ചര്‍ച്ച നടത്തുക.പറമ്പിക്കുളം – ആളിയാര്‍ ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന നദീജല കരാറുകളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച.

ആദ്യമായാണ് കേരള തമി‍ഴ്നാട് മുഖ്യമന്ത്രിമാർ തമ്മിൽ നേരിട്ട് അന്തർ സംസ്ഥാന ജലകരാറിന്‍റെ നടത്തിപ്പിനെ കുറിച്ച് ചർച്ച നടത്തുന്നത്. തമി‍ഴ്നാട് സർക്കാരിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് ചർച്ച. ചർച്ചയിൽ കേരളത്തിന്‍റെ നിലപാട് വ്യക്തമാക്കും. മാത്രമല്ല 60 വർഷം മുമ്പ് നിലവിൽ വന്ന തമി‍ഴ് നാടുമായുള്ള പറമ്പിക്കുളം കരാറിനെകുറിച്ച് പുനരവലോകനവുണുണ്ടാകും. മുഖ്യമന്ത്രിക്കുപുറമെ ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി മന്ത്രി എം എം മണി വനം മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കും.

തമിഴ്‌നാടില്‍നിന്നും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് പുറമേ വൈദ്യുതി മന്ത്രി പി. തങ്കമണി, ഗ്രാമവികസന മന്ത്രി എസ്.പി. വേലുമണി, പരിസ്ഥിതി മന്ത്രി കെ.സി. കറുപ്പണ്ണന്‍,
ആദ്യം തമി‍ഴ്നാട് കരാറുകൾ പാലിക്കുക, ശേഷം കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നാണു കേരളത്തിന്‍റെ നിലപാട്. ഇരുസംസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന അന്തർസംസ്ഥാന നദീജല തർക്കങ്ങൾ രമ്യമായും നീതിപൂർവകമായും ചർച്ചയിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here