പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്‌റ്റൺ സന്ദർശനവും ഹൗഡി മോദി പരിപാടിയും പരാമർശിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ ശശി തരൂർ എംപിയുടെ ട്വിറ്റർ പോസ്‌റ്റ്‌ വിവാദമായി.

മോദിക്ക്‌ കിട്ടിയതിനേക്കാൾ വലിയ സ്വീകരണം 1954 ൽ അമേരിക്കയിൽ നെഹ്‌റുവിനും ഇന്ദിര ഗാന്ധിക്കും കിട്ടിയെന്നു സൂചിപ്പിക്കാൻ തരൂർ ഉപയോഗിച്ച ഫോട്ടോ സോവിയറ്റ്‌ യൂണിയൻ സന്ദർശന വേളയിലുള്ളതായിരുന്നു. മാത്രമല്ല, ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ ഇന്ദിര ഗാന്ധിയെന്നതിനുപകരം ഇന്ത്യ ഗാന്ധിയെന്നാണ്‌ വന്നത്‌. ഇതോടെ തരൂർ ഉദ്ദേശിച്ചതിന്റെ വിപരീതഫലമാണ്‌ കിട്ടിയത്‌.

സോഷ്യൽ മീഡിയയിൽ തരൂരിന്‌ പരിഹാസ കമന്റുകൾ നിറഞ്ഞു. നരേന്ദ്ര മോദിയുടെ പരിപാടി ഏജൻസികളെ വച്ചുള്ള പരസ്യപ്രചാരണമെന്ന്‌ തെളിയിക്കാനായിരുന്നു ശ്രമം. 1955ൽ നെഹ്‌റുവും മകൾ ഇന്ദിരയും സോവിയറ്റ്‌ യൂണിയൻ സന്ദർശിച്ച വേളയിലുള്ള ചിത്രമാണ്‌ അമേരിക്കൻ സന്ദർശനമെന്ന തരത്തിൽ തരൂരിന്‌ ആരോ അയച്ചുകൊടുത്തത്‌.

അബദ്ധം തിരിച്ചറിഞ്ഞ തരൂർ ചിത്രം മാറിയെങ്കിലും താൻ ഉദ്ദേശിച്ച കാര്യം തെളിയിക്കാനായല്ലോ എന്ന്‌ വീണ്ടും വിശദീകരണക്കുറിപ്പിട്ടു. ഇതിനും സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത പ്രതികരണം വന്നു.

<blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>After the Twitter kerfuffle about a mislabelled photograph, here&#39;s an authenticated pair of pix from our PM&#39;s visit to the US in 1949: a large crowd of people gathers at the University of Wisconsin to listen to a speech by Pandit Jawaharlal Nehru in November 1949. <a href=”https://t.co/ik0VBbXV0G”>pic.twitter.com/ik0VBbXV0G</a></p>&mdash; Shashi Tharoor (@ShashiTharoor) <a href=”https://twitter.com/ShashiTharoor/status/1176529302822764544?ref_src=twsrc%5Etfw”>September 24, 2019</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>