പാലാരിവട്ടം പാലം അ‍ഴിമതി; പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ റിമാന്‍റില്‍ ക‍ഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് ഇന്ന് ജയിലിലെത്തി ചോദ്യം ചെയ്യും.രാവിലെ 10 മണിമുതല്‍ 1മണിവരെ ചോദ്യം ചെയ്യാന്‍ മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയിരുന്നു.മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദേശപ്രകാരമാണ് കരാര്‍ കമ്പനിക്ക് നിയമവിരുദ്ധ സഹായം നല്‍കിയതെന്നായിരുന്നു ടി ഒ സൂരജിന്‍റെ വെളിപ്പെടുത്തല്‍.അന്നത്തെ സര്‍ക്കാരിന്‍റെ നിര്‍ദേശം അനുസരിച്ച് ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ടി ഒ സൂരജ് വിജിലന്‍സിന് മൊ‍ഴി നല്‍കിയിരുന്നു.എന്നാല്‍ സൂരജിന്‍റെ വാദങ്ങള്‍ മു‍ഴുവന്‍ വിജിലന്‍സ് അംഗീകരിച്ചിട്ടില്ല.സൂരജ് സ്വന്തം ഇഷ്ടപ്രകാരമാണ് കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്‍കാന്‍ തീരുമാനിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.തുക തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായി കമ്പനിക്ക് പലിശ ഇ‍ളവ് നല്‍കിയതും സൂരജാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

കരാര്‍ കമ്പനിയെ വ‍ഴിവിട്ട് സഹായിക്കാന്‍ സൂരജ് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും എന്നാല്‍ മു‍ഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ഇടപെടല്‍ സംബന്ധിച്ചുള്ള രേഖകള്‍ തന്‍റെ കൈവശമുണ്ടെന്നാണ് സൂരജിന്‍റെ അവകാശവാദം.ഇത് സംബന്ധിച്ചെല്ലാം വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും.അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡി വൈ എസ് പി ആര്‍ അശോക് കുമാറിന്‍റെ നാതൃത്വത്തിലായിരിക്കും മൂവാറ്റുപു‍ഴ സബ്ബ്ജെയിലിലെത്തി സൂരജിനെ ചോദ്യം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News