കടലിനടിയിലെ അത്ഭുത കാഴ്ചകൾ കരയിൽ ഒരുക്കി ടണൽ അക്വേറിയം

കടലിനടിയിലെ അത്ഭുത കാഴ്ചകൾ കരയിൽ ഒരുക്കി കണ്ണൂർ ഓണം ഫെയറിലെ ടണൽ
അക്വേറിയം.അഞ്ചര അടി നീളമുള്ള അരാപൈമ ഉൾപ്പെടെ അപൂർവ ഇനം മത്സ്യങ്ങളും അക്വേറിയത്തിലുണ്ട്.

കടലിനടിയിലെ വിസ്മയ കാഴ്ചകൾ കണ്ട് കരയിലൂടെ നടക്കാം.തലയ്ക്ക് മുകളിലൂടെ തിരണ്ടിയും സ്രാവും നീന്തുന്നത് കണ്ണിമ ചിമ്മാതെ അസ്വദിക്കാം.കടൽ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കാഴ്ചകൾ കയ്യെത്തും ദൂരത്ത് ഒരുക്കിയിരിക്കുകയാണ് കണ്ണൂർ ഓണം ഫെയറിലെ ടണൽ അക്വേറിയം .കടലിന്റെ അടിത്തട്ടിലൂടെ നടക്കുന്ന അനുഭവമാണ് അക്വേറിയം സന്ദർശകർക്ക് സമ്മാനിക്കുന്നത്.

അഞ്ചര അടി നീളമുള്ള അരാപൈമ മത്സ്യം ഉൾപ്പെടെ അപൂർവ ഇനങ്ങളിൽ പെട്ട ജലജീവികളും ഇവിടെ ഉണ്ട്.800 അടിയാണ് ടണൽ അക്വേറിയത്തിന്റെ നീളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here