പ്രവാസികളില്‍ നിന്ന് ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; മന്ത്രി എ സി മൊയ്തീന്‍

പ്രവാസി മലയാളികളില്‍ നിന്ന് 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍. നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെയും നോര്‍ക്ക റൂട്ട്സ് വഴി ഹോം അറ്റസ്റ്റേഷന്‍ സേവനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കമ്പനിയുടെ 26% നിക്ഷേപം സര്‍ക്കാറിന്റേതായിരിക്കും. വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് കമ്പനിയുടെ പ്രധാനലക്ഷ്യം.

എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പ് നിര്‍മ്മാണം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചാണ് കമ്പനി രൂപീകരിക്കുന്നത്.സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ നോര്‍ക്ക ഓഫീസിന് സാധിക്കണം. അറിവില്ല എന്ന കാരണത്താല്‍ ഒരു പ്രവാസിക്കും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടരുത്. ഇത് നോര്‍ക്ക റൂട്ട്സിന്റെ ഇടപെടലിന്റെ ഭാഗമായി പരിഹരിക്കാന്‍ സാധിക്കണം. സേവനങ്ങള്‍ കൃത്യതയോടെയും അഴിമതിരഹിതമായും ലഭ്യമാക്കാന്‍ സാധിക്കണം. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ലിങ്ക് റോഡിലെ വികാസ് ബിംല്‍ഡിംഗില്‍ ഒന്നാം നിലയിലാണ് മികച്ച സൗകര്യങ്ങളോടെ പുതിയ മേഖലാ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News