മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി നേതാക്കൾ

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി നേതാക്കൾ. അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടി കമ്മിറ്റി പിരിച്ചുവിടണമെന്നു കാണിച്ച് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൗൺസിൽ അംഗങ്ങള്‍ കത്തയച്ചു. കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു.

ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉമര്‍ പാണ്ടികശാല അനധികൃതമായി ഏഴര ലക്ഷം രൂപ യാത്രാപ്പടി കൈപ്പറ്റിയെന്ന ആരോപണമാണ് 6 കൗൺസിൽ അംഗങ്ങൾ ഉന്നയിച്ചത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിരിച്ച 55 ലക്ഷത്തില്‍ പത്തേമുക്കാല്‍ ലക്ഷം എവിടെയാണെന്ന് ആറിയില്ലെന്നും പരാതിയിൽ പറയുന്നു. കൂടതെ സ്ഥലം മാറ്റത്തിനും കോഴ്‌സുകള്‍ അനുവദിക്കുന്നതിനുമെല്ലാം നേതാക്കള്‍ പണം വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങളും ഹൈദരലി ശിഹാബ് തങ്ങൾക്ക് അയച്ച കത്തിലുണ്ട്.

അഴിമതിയിയില്‍ മുങ്ങിയ ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് ആറ് ജില്ലാ കൗണ്‍സിലര്‍മാര്‍ പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കത്ത് നല്‍കിയത്. കുഞ്ഞബ്ദുല്ല അടയ്ക്കാതെതരുവ്, സൂപ്പി കെ.ടി, ഇബ്രാഹീം അഴിയൂര്‍, കുഞ്ഞമ്മത് വേളം, ടി മൊയ്തു, നൗഷാദ് മേപ്പയ്യൂര്‍ എന്നിവരാണ് പരാതിയില്‍ ഒപ്പിട്ടത്. (കോപ്പിയും ഒപ്പിട്ട ഭാഗവും ഈ സമയം കാണിക്കണം). ജില്ലാ കമ്മിറ്റിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ അറിഞ്ഞിട്ടും നിയന്ത്രിക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക കഴിയുന്നില്ലെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ അഴിമതി ചൂണ്ടിക്കാണിച്ചത് ബഹളത്തിനിടയാക്കിയിരുന്നു. ജനറല്‍ സെക്രട്ടറി കെ.പി.എ മജീദുള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു ബഹളം.എന്നാൽ വിഷയം പ്രാദേശികമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആരോപണത്തെക്കുറിച്ച് ഏതെങ്കിലും തരത്തിൽ പ്രതികരിക്കാൻ ഉമര്‍ പാണ്ടികശാല തയ്യാറായിട്ടില്ല. സംസ്ഥാന പ്രസിഡണ്ടിന് കത്തയച്ചതോടെ വിഷയം സജീവമായി നിലനിര്‍ത്താനുള്ള നീക്കത്തിലാണ് വിമത വിഭാഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News