‘ഹിക്ക’ ആഞ്ഞടിക്കും; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകൾക്ക് യെല്ലൊ അലർട്ട്

അറബിക്കടലിൽ രൂപംകൊണ്ട ഹിക്ക ചുഴലിക്കാറ്റുമൂലം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളൊഴികെ മറ്റിടങ്ങളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. വടക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ പ്രദേശങ്ങളിലെ മത്സ്യ ബന്ധനം ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹിക്ക ചുഴലിക്കാറ്റ്‌ ഒമാന്റെ പടിഞ്ഞാറൻ തീരത്തേക്കടുക്കുന്നതായി ഒമാൻ കാലാവസ്‌ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിൽ പലയിടത്തു കനത്തമഴയാണ്‌ പെയ്യുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News