ജോസ് ടോമിനെ തോല്‍പ്പിക്കാന്‍ ജോസഫ് വിഭാഗം ശ്രമിച്ചു; യുഡിഎഫ് നേതൃത്വത്തിന് ജോസ് കെ മാണി വിഭാഗത്തിന്‍റെ പരാതി

തെരഞ്ഞെടുപ്പിന് ശേഷവും പാലായില്‍ കേരളാ കോണ്‍ഗ്രസില്‍ കലാപം അവസാനിക്കുന്നില്ല. ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസഫ് വിഭാഗം ജോസ് ടോമിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി ജോസ് കെ മാണി വിഭാഗം.

ഇത് സംബന്ധിച്ച് ജോസ് കെ മാണി വിഭാഗം ഇന്ന് സംസ്ഥാന യു ഡി എഫ് നേതൃത്വത്തിന് പരാതി നല്‍കും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോസഫ് വിഭാഗം സഹകരിച്ചില്ല.

ജോസ് ടോമിനെ തോല്‍പ്പിക്കാനാവശ്യപ്പെടുന്ന ജോസഫ് നേതാക്കളുടെ ശബ്ദരേഖയും യുഡിഎഫ് നേതൃത്വത്തിന് കൈമാറുമെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു.

തിരഞ്ഞെടുപ്പ് ദിനത്തിലെ ജോയി എബ്രഹാമിന്റെ പ്രസ്താവന ദുരുദ്ദേശപരമാണ്. കെപിസിസി നിര്‍ദ്ദേശപ്രകാരം പ്രസ്താവന തിരുത്താനെത്തിയ മോന്‍സ് ജോസഫും ജോയി എബ്രഹാമിനെ അനുകൂലിച്ച് സംസാരിച്ചു.തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയായെന്നും ജോസ് കെ മാണി വിഭാഗം പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here