മരട് ഫ്ലാറ്റ്: നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉപഭോക്താക്കളെ കബളിപ്പിച്ച് ഫ്ളാറ്റ് നിര്‍മ്മിച്ച ഫ്ളാറ്റ്
നിര്‍മ്മാതാക്കള്‍ക്കെതിരെ എതിരെ കേസ് എടുക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

നാല് ഫ്ളാറ്റ് നിര്‍മ്മാതക്കള്‍ക്കെതിരെ ക്രിമിനല്‍കുറ്റത്തിന് കേസ് എടുക്കും. ഫ്ളാറ്റ് ഉടമകള്‍ക്ക് പുനരധിവാസം ഉറപ്പാക്കും, നഷ്ടപരിഹാര തുക നിര്‍മ്മാതാക്കളില്‍ നിന്ന് ഇടാക്കി ഉടമകള്‍ക്ക് നല്‍കും.

മരട് ഫ്ലാറ്റ് പൊളിക്കാതെ തരമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. അറിയിച്ചത് കോടതി ഉത്തരവിന്റ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം മൂന്നുമാസത്തിനകം പൊളിക്കണം എന്നാണ് പറയുന്നത്. ഇതിന്‍റെ ആദ്യപടിയായി ഫ്ളാറ്റിലേക്കുളള വൈദ്യുതിയും, വെളളവും വിശ്ചേദിക്കും.

പൊളിക്കുന്നതിന്‍റെ വിശദമായ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കി കോടതിയെ അറിയിക്കുമെന്നും ചീഫ് സെക്രട്ടറി മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here