
ആലപ്പുഴ: കോന്നിയില്‍ ഈഴവ സ്ഥാനാര്‍ത്ഥി വേണ്ടെന്ന അടൂര്‍ പ്രകാശ് എംപിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
മതാധിപത്യം വളര്‍ത്തുന്ന നിലപാടാണ് അടൂര്‍ പ്രകാശിന്റേത്. അത് അംഗീകരിക്കാന്‍ കഴിയില്ല. അടൂര്‍ പ്രകാശ് കപട മതേതരവാദിയാണെന്നും വെളളാപ്പള്ളി പറഞ്ഞു.
കുലം കുത്തിയെ പോലെയാണ് അടൂര്‍ പ്രകാശ്. അയാള്‍ പിതാവിനെ പോലും മറന്നു പ്രവര്‍ത്തിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോന്നി എംഎല്‍എയായിരുന്ന അടുര്‍ പ്രകാശ് എംപിയായതോടെയാണ് കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോന്നിയില്‍ ജയിക്കാന്‍ ഈഴവ സ്ഥാനാര്‍ത്ഥിതന്നെ വേണമെന്നില്ല എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്.
അടൂര്‍ പ്രകശിന്റെ നോമിനിയായി റോബിന്‍ പീറ്ററെ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജും തുറന്നടിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here