2019ലെ സൗത്ത് ഇന്ത്യാ സിനിമാ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. കൈരളി ടിവിക്ക് രണ്ട് പുരസ്ക്കാരങ്ങൾ.

മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം കൈരളി ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരനും. മികച്ച ലൈവ് കമന്‍റേറ്റർക്കുള്ള പുരസ്ക്കാരം പ്രവീണ്‍ ഇറവങ്കരക്കും ലഭിച്ചു തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

ഈ മാസം മുപ്പതിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കുന്ന പരിപാടിയിൽ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.