മരട് ഫ്‌ളാറ്റ് പൊളിക്കും; വൈദ്യുതി, ജല, ഗ്യാസ് കണക്ഷനുകള്‍ നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കി: സ്‌നേഹില്‍കുമാര്‍ സിംഗ്

കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് വരെ മരട് നഗരസഭയുടെ പൂര്‍ണ ചുമതലയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഐഎഎസ്.

ഫ്‌ളാറ്റ് പൊളിക്കല്‍ എന്ന് തുടങ്ങും എന്ന് ഇപ്പോള്‍ പറയാനാവില്ല. വൈദ്യുതി, ജല, ഗ്യാസ് കണക്ഷനുകള്‍ നിര്‍ത്തലാക്കാന്‍ ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഇത് നടപ്പിലാക്കും.

നിലവില്‍ താല്‍കാലിക പുനരധിവാസത്തിന് ആരും ആവശ്യപ്പെട്ടിട്ടില്ല. പൊളിക്കലിന് ചെന്നൈ ഐഐടിയുടെയും കോഴിക്കോട് എന്‍ഐടിയുടെയും സഹായം തേടിയിട്ടുണ്ടെന്നും സ്‌നേഹില്‍കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News